Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Chintha Jerome

ഡി​വൈ​എ​ഫ്ഐ​ക്ക് പു​തി​യ നേ​തൃ​ത്വം; ചി​ന്ത ജെ​റോം പ്ര​സി​ഡ​ന്‍റ്, എം. ​വി​ജി​ൻ സെ​ക്ര​ട്ട​റി

തൃ​ശൂ​ർ: ഡി​വൈ​എ​ഫ്ഐ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റാ​യി ചി​ന്ത ജെ​റോ​മി​നെ​യും സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യാ​യി എം. ​വി​ജി​ൻ എം​എ​ൽ​എ​യെ​യും തെ​ര​ഞ്ഞെ​ടു​ത്തു. തൃ​ശൂ​രി​ൽ ന​ട​ക്കു​ന്ന ഡി​വൈ​എ​ഫ്ഐ സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ൽ അ​ഖി​ലേ​ന്ത്യാ പ്ര​സി​ഡ​ന്‍റ് എ.​എ. റ​ഹീ​മാ​ണ് പു​തി​യ ഭാ​ര​വാ​ഹി​ക​ളെ പ്ര​ഖ്യാ​പി​ച്ച​ത്.

ആ​ർ.ശ്യാ​മ, വി.​അ​നൂ​പ്, മു​ഹ​മ്മ​ദ് അ​ഫ്സ​ൽ എ​ന്നി​വ​ർ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​കും. ഗ്രീ​ഷ്മ അ​ജ​യ​ഘോ​ഷാ​ണ് ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി. ആ​ർ. രാ​ഹു​ലി​നെ സം​സ്ഥാ​ന ട്ര​ഷ​റ​റാ​യും തെ​ര​ഞ്ഞെ​ടു​ത്തു. ആ​ര്യ രാ​ജേ​ന്ദ്ര​നെ സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്തി. 

25 അം​ഗ സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റും 92 അം​ഗ സം​സ്ഥാ​ന ക​മ്മി​റ്റി​യു​മാ​ണ് പു​തി​യ​താ​യി നി​ല​വി​ൽ വ​ന്ന​ത്. സം​സ്ഥാ​ന​ത്ത് ആ​ദ്യ​മാ​യാ​ണ് ഒ​രു വ​നി​ത ഡി​വൈ​എ​ഫ്ഐ​യു​ടെ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റാ​കു​ന്ന​ത്. 

Latest News

Corehub Up